കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 38 കാരനായ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലം സ്വദേശി സുമിത് എബ്രഹാം ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍. അഹമ്മദി കെ.ഒ.സിയുടെ അണ്ടര്‍ പ്രോജക്ടിലെ ഗള്ഫ്മിക്സല് കമ്പനിയില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ 4പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സുമിത്തിന്റെ ഭാര്യ സുമി, മൂന്നുവയസ്സായ മകള്‍ സ്റ്റെഫി ഇവര്‍ കുവൈറ്റിലുണ്ട്.