കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അന്താരാഷ്ട്ര വിപണിയില്‍ 36 കോടിയോളം രൂപ വിലവരുന്ന മയക്കു മരുന്ന് ഗുളികകള്‍ പിടികൂടി. അടുത്തകാലത്ത് കുവൈറ്റില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സിറിയയില്‍ നിന്നും ടൊമാറ്റോ കച്ചപ്പുകളില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരമാണ് ഷുവൈഖ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.