കുവൈറ്റ് സിറ്റി : മോഹന്‍ലാലിന്റെ 40 വര്‍ഷത്തെ അഭിനയജീവിതം തിരനോട്ടം എന്നപേരില്‍ മെഗാപ്രോഗാം കുവൈറ്റില്‍ ഒരുങ്ങുന്നു. ഉയരങ്ങളില്‍ എന്റര്‍പ്രൈസസും തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന് കുവൈറ്റും സംയുക്തമായാണ്തി രനോട്ടത്തിന് നേതൃത്വം നല്‍കുന്നത്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുമെന്ന് സംവിധായകന് ശ്രീകാന്ത് മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 18ന് ഹാവല്ലി പാര്‍ക്കില്‍ വൈകുന്നേരം 6 ന് ആരംഭിക്കുന്ന ഷോയുടെ ഫ്ളയര്‍ റിലീസ് ചെയ്തു. പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്നും പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടമായ 5 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ഭാരവാഹികള്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗായകന് രാകേഷ് ബ്രഹ്മാനന്ദന്, കുവൈറ്റ് സ്വദേശി മുഹമ്മദ് യൂസഫ്, അരുണ്‍ രാജഗോപാല്‍, ബിനുസുകുമാരന്, സെബാസ്റ്റ്യന്‍ ജോസഫ്, ബിജു സ്റ്റീഫന്‍, മുരളീധരന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.