കൊച്ചി ; ഭക്തരെ വെല്ലുവിളിച്ച് ശബരിമലയിൽ ആചാര ലംഘനം നടത്താനെത്തിയ തൃപ്തി ദേശായ് ഭക്തരുടെ പ്രതിഷേധത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ മടങ്ങുന്നു.രാത്രി 9.15 നുള്ള എയർ ഇന്ത്യ 055 വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് സൂചന.
പൂനെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ രാവിലെ 4.30 ഓടെയാണ് തൃപ്തി ദേശായ് കൊച്ചിയിലെത്തിയത്.എന്നാൽ 13 മണിക്കൂറുകൾക്കിപ്പുറവും പുറത്തിറങ്ങാൻ വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയിരുന്ന ഭക്തർ തൃപ്തിയെ അനുവദിച്ചില്ല.
ശബരിമലയിലേക്ക് തൃപ്തിയെ എത്തിക്കാൻ ടാക്സിക്കാരും തയ്യാറായിരുന്നില്ല.ഒടുവിൽ ഭക്തർക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പൊലീസ് ഉദ്യോഗസ്ഥർ പോലും തൃപ്തിയോട് മടങ്ങാനാണ് ആവശ്യപ്പെട്ടത്.തഹസിൽദാരും മടങ്ങിപോകാൻ തൃപ്തിയോട് ആവശ്യപ്പെട്ടു.എന്നാൽ അതിനൊന്നും തയ്യാറാകാതെ എന്തുവന്നാലും ശബരിമലയിൽ പോകുമെന്ന തൃപ്തിയുടെ നിലപാടാണ് ഭക്തരുടെ ഉറച്ച പോരാട്ടത്തിനു മുന്നിൽ ഇല്ലാതായത്.
താൻ ഭക്തിയുള്ളതുകൊണ്ടല്ല ശബരിമലയിലെത്തുന്നതെന്നും, സാഹസികത കാണിക്കാനാണെന്നും തൃപ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.താൻ വ്രതം നോറ്റിട്ടില്ലെന്നും,ഗുരുസ്വാമിയുടെ ആവശ്യമില്ല,ഇരുമുടി വേണമെങ്കിൽ കേരളത്തിൽ നിന്ന് സംഘടിപ്പിക്കുമെന്നും തൃപ്തി പറഞ്ഞിരുന്നു