കുവൈറ്റ് സിറ്റി : അഹമ്മദി സെന്റ് പോള്‍ ചര്‍ച്ച് എഴുപതാം വാര്‍ഷികം ആഘോഷിച്ചു. കുവൈത്ത് അമീരി ദിവാനികാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ അബ്ദുള്ള ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ആഗ്ലോ ചര്‍ച്ച് ജിസിസി മൈത്രാന് മൈക്കിള്‍ ലൂയിസ് ആഘോഷചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ കുവൈത്ത് കാണിക്കുന്ന താത്പര്യം ശ്ലാഘനീയമാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.