കുവൈറ്റ് സിറ്റി : സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 7 വര്‍ഷത്തിനകം 15 ലക്ഷം പ്രവാസികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാന്‍ തീരുമാനം. സ്വദേശി-വിദേശി ജനസംഖ്യാ സന്തുലനം തുല്യതയിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളുടെ അഭിപ്രായം ആരായാന്‍ നിയമനിര്‍മ്മാണ സമിതി തീരുമാനിച്ചു.
രാജ്യത്ത് 3.244 ദശലക്ഷം വിദേശികളും 1.4 ദശലക്ഷം സ്വദേശികളുമാണുള്ളത്. ഇത് തുല്യതയിലെത്തിക്കാനാണ് നടപടി ആരംഭിച്ചിരിക്കുന്നത്. 7 വര്‍ഷത്തിനകം സ്വദേശികളുടെ എണ്ണം 1.7 ലക്ഷമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോഴേക്കും വിദേശികളുടെ എണ്ണത്തില്‍ 1.5 ദശലക്ഷം കുറവ് വരുത്തണമെന്നാണ് ലക്ഷ്യം. ഒരു രാജ്യത്ത് നിന്നുള്ള പ്രവാസികളുടെ എണ്ണം സ്വദേശി ജനസംഖ്യയുടെ 25 ശതമാനത്തിലധികമാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.