കുവൈറ്റ് സിറ്റി : വിദ്യാഭ്യാസ യോഗ്യത രേഖകളുടെ സാധുത തെളിയിക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് പ്രവാസികളെ തസ്തികകളില്‍ നിന്നും മാന്‍പവര്‍ അതോറിറ്റി മാറ്റി. കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷന് ലഭിക്കാത്തും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും കണ്ടെത്തിയവര്‍ക്കെതിരെയാണ് അതോറിറ്റിയുടെ നടപടി. വിസ പുതുക്കുന്നതിനായി വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് സമര്‍പ്പിക്കേണ്ടതുണ്ട്. പലര്‍ക്കും അറ്റസ്റ്റേഷന് കിട്ടാതെ വരികയും മതിയായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനോ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത തസ്തികകളിലേക്ക് മാറ്റിയത്. സ്വകാര്യ മേഖലയിലെ കമ്പനികളില്‍ സൂപ്പര്‍വൈസര്‍ പദവി വഹിക്കുന്ന പ്രവാസികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച നടപടികള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.