പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 അയ്യപ്പ ഭക്തരുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
റാന്നി ഗ്രാമ ന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുക. പൊലീസിനോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കെ സുരേന്ദ്രനും ആർ രാജേഷും ഉൾപ്പടെയുള്ള 69 പ്രതികൾക്കും ജാമ്യം നൽകരുതെന്നാവും പ്രോസിക്യൂഷൻ ആവശ്യപ്പെടുക.കെ. സുരേന്ദ്രൻ കൊട്ടാരക്കര സബ് ജയിലിലും മറ്റുള്ളവർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്.