കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളുടെ രജിസ്ട്രേഷന് റദ്ദുചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രെജിസ്ട്രേഡ് അസോസിയേഷന് – ഫിറ കുവൈറ്റ്.
വിദേശകാര്യ വകുപ്പുമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസില്‍ കാരണമില്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (ഗള്‍ഫ്) രാജീവ് അഗര്‍വാള്‍ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതായി ഫിറ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അടിസ്ഥാന രഹിതമായ കാരണങ്ങള്‍ നിരത്തിയും യാതൊരു മുന്നറിയിപ്പും ഇല്ലാതെ സംഘടനകളെ ഒഴിവാക്കിയ വിഷയങ്ങളെ കുറിച്ചും, ഇന്ത്യന്‍ പ്രവാസി സമൂഹത്തെ എംബസി പരിപാടികളില്‍ നിന്ന് കാരണമില്ലാതെ ഒഴിവാക്കിയതിനെ കുറിച്ചും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഫിറ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ അംബാസിഡറുടേയും എംബസി അധികൃതരുടേയും നിലപാട് തിരുത്തിയില്ലെങ്കില്‍ ഫിറകുവൈറ്റിന്റെ നേതൃത്വത്തില്‍ ഭീമഹര്‍ജി തയ്യാറാക്കി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഫിറ കണ്‍വീനര്‍ ബാബുഫ്രാന്‍സിസ് അറിയിച്ചു.
ശ്രീം ലാല്‍ മുരളി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജിത്ത്, ബിനു, സുനില്‍കുമാര്‍, സലീം രാജ് എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.