കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും ജയം. ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ 9 വിക്കറ്റിനാണ് കേരളത്തിന്റെ ജയം. രണ്ട് ഇന്നിംഗ്സിലുമായി ബേസിൽ തമ്പിയും സന്ദീപ് വാര്യരും ഏഴ് വിക്കറ്റ് വീതം വീഴ്‌ത്തി. ഈ പ്രകടനമാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.
41 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. 26 റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ആദ്യ ഇന്നിംഗ്സിലെ സക്സേനയുടെ സെഞ്ച്വറി പ്രകടനമായിരുന്നു കേരളത്തിന് ലീഡ് നേടിക്കൊടുത്തത്.
ആദ്യ ഇന്നിംഗ്സിൽ ബംഗാളിന് 147 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ബേസിൽ തമ്പി നാലും എംഡി നിധീഷ് മൂന്നും വിക്കറ്റ് നേടി കളം നിറഞ്ഞപ്പോൾ ബംഗാളിന്റെ അഞ്ച് ബാറ്റ്സ്മാൻമാർ റൺസൊന്നുമെടുക്കാതെ കൂടാരം കയറിയിരുന്നു. അര്‍ധ സെഞ്ചുറി നേടിയ (53) അനുസ്തൂപ് മജൂംദാറും 40 റണ്‍സെടുത്ത അഭിഷേക് കുമാര്‍ രാമനും മാത്രമാണ് ബംഗാള്‍ ബാറ്റിങ് നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
വെറും നാല് പേർ മാത്രമാണ് ബെഗാൾ നിരയിൽ രണ്ടക്കം കടന്നത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ ആന്റ് ബിയില്‍ കേരളം ഒന്നാം സ്ഥാനത്താണ് . ഒമ്പത് പോയിന്റ് വീതമുള്ള സൗരാഷ്‌ട്രയും ഗുജറാത്തുമാണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ















