പത്തനംതിട്ട: സന്നിധാനത്ത് 52കാരിയെ ആക്രമിച്ചുവെന്ന കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പത്തനംതിട്ട ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം എന്നതുള്‍പ്പെടെയുള്ള സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. മറ്റ് കേസുകളില്‍ ഇതിനോടകം തന്നെ ജാമ്യം ലഭിച്ച സുരേന്ദ്രന് ഈ കേസിലും കൂടി ജാമ്യം ലഭിച്ചാല്‍ ജയില്‍ മോചിതനാകാന്‍ സാധിക്കും.