കൊച്ചി: . സെന്‍കുമാറിനെതിരെ പ്രതികാര നടപടി തുടര്‍ന്ന് സര്‍ക്കാര്‍. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ ടി.പി സെന്‍കുമാര്‍ ശ്രമിച്ചുവെന്ന വിചിത്ര വാദമുന്നയിച്ചണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
തന്റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞതിനെതിരെ ടി.പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ ഹര്ജിയിന്മേലുള്ള മറുപടി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിചിത്ര വാദം.
ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് ഐഎസ്ആര്‍ഒ ചാരക്കേസ് പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കേസന്വേഷണത്തിനായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഉദ്യോഗസ്ഥനായിരുന്നു സെന്‍കുമാര്‍ . ഇതല്ലാതെ സെന്‍കുമാറിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നത് വ്യക്തമാണ്.
എന്നാല്‍ ഈ കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാറാണു ശ്രമിച്ചത് എന്ന രീതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ നിയമ പോരാട്ടം നടത്തി വിജയം കൈവരിച്ചതു മുതല്‍ ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു.