കുവൈറ്റ് സിറ്റി : തൃശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റിന്റെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷമായ ‘മഹോത്സവം 2018’ അബ്ബാസിയ മറീന ഹാളില്‍ സംഘടിപ്പിച്ചു. പരമ്പരാഗത ശൈലിയായ പഞ്ചവാദ്യത്തോടും താലത്തിന്റേയും അകമ്പടിക്കൊപ്പമാണ് വിശിഷ്ടാതിഥികളെയും അസോസിയേഷന് ഭാരവാഹികളെയും സദസ്സിലേക്ക് ആനയിച്ചത്. ട്രാസ്ക് വൈസ് പ്രസിഡന്റും, പ്രോഗ്രാം കണ്‍വീനറുമായ ഹേമചന്ദ്രന് മച്ചാട് സ്വാഗതപ്രസംഗം നടത്തുകയും, പ്രസിഡന്റ് ബിജു കടവി അധ്യക്ഷപ്രസംഗവും നടത്തി. തുടര്‍ന്ന് വിശിഷ്ടാതിഥിയായ ഉമാ പ്രേമന് ഭദ്രദീപം കൊളുത്തികൊണ്ടു മഹോത്സവം ഉത്ഘാടനം ചെയ്തു. ട്രാസ്ക് പ്രസിഡന്റ് ബിജു കടവി ഉമാ പ്രേമനെ പൊന്നാട അണിയിക്കുകയും, അവാര്‍ഡ് തുകയായ 51000/- രൂപയുടെ ചെക്ക് കൈമാറുകയും, ജനറല്‍ സെക്രട്ടറി മനോജ് കുരുംബയില്‍ സംഘടനയുടെ സ്നേഹോപഹാരമായി മെമന്റോ നല്‍കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി മനോജ് കുരുംബയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, പ്രളയസമയത്ത് സംഘടന നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരിക്കുകയുണ്ടായി. സംഘടനയുടെ മുഖ്യ സ്പോണ്സര് ആയ അല്‍മുല്ല എക്സ്ചേഞ്ച് അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹുസേഫാ അബ്ബാസി, വനിതാവേദി കണ്‍വീനര്‍ ഷൈനി ഫ്രാങ്ക്, കളിക്കളം കണ്‍വീനര്‍ മാസ്റ്റര്‍ ജോയല്‍ ജോസഫ് എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി. അസോസിയേഷന് ട്രഷറര്‍ പ്രബീഷ് നന്ദി അറിയിക്കുകയും ചെയ്തു. ട്രാസ്ക് മീഡിയ ആക്ടിങ് കണ്‍വീനര്‍ വര്‍ഗീസ് ഈച്ചരത്ത് സുവനീര്‍ ആദ്യകോപ്പി ഹുസേഫാ അബ്ബാസിക്ക് കൊടുത്തുകൊണ്ട് പ്രകാശനം ചെയ്തു.