കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്) 13-ാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവവും, ഫോക്ക് വനിതാ വേദി പത്താം വാര്‍ഷികവും അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില്‍ നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോക് പ്രസിഡന്റ് ഓമനക്കുട്ടന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ചു.
സ്ത്രീ ശാസ്തീകരണം വിഷയമാക്കി 50 തില്പരം വനിതകളെ അണിനിരത്തി നൃത്ത സംഗീത നാടകം ‘വീരാംഗന’ അവതരിപ്പിക്കപ്പെട്ടു. യൂണിറ്റുകളുടെ മറ്റു കലാപരിപാടികളും, സിനിമ പിന്നണി ഗായകരായ അജയ് ഗോപാല്‍. വിനിത, അംബിക കീസ്റ്റാര്‍ ആര്ടിസ്റ് സുമേഷ് കൂട്ടിക്കല്‍, വാട്ടര്‍ ഡ്രം പ്ലയെര്‍ വിജയന് ചിറ്റടി, കുവൈറ്റിലെ പ്രശസ്ത ഗായകര്‍ എന്നിവരുടെ സംഗീത സന്ധ്യയും അരങ്ങേറി.
വിവിധ മേഖലകളില്‍ സമഗ്ര സംഭാവന ചെയ്ത ജില്ലയിലെ മഹദ് വ്യക്തികള്‍/സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് നല്കി വരുന്ന ‘ഗോള്‍ഡന്‍ ഫോക്ക്’ പുരസ്കാരം സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് ഈമാസം 8 ന്കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നചടങ്ങില് സമ്മാനിക്കുമെന്ന് ശശികുമാര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഹംസ പയ്യന്നൂര്‍, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ അഡ്വ. രമ സുധീര്‍, ആദിത്യന് ദയാനന്ദന് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബിജു ആന്റണി നന്ദി പറഞ്ഞു. മുഖ്യ രക്ഷാധികാരി ജയശങ്കര്‍ ഫോക്ക് ട്രെഷറര്‍ വിനോജും സന്നിഹിതനായിരുന്നു