MAINതൃശൂർ : നോക്കുകൂലി നൽകാത്തതിന്റെ പേരിൽ ഒടിയൻ സിനിമയുടെ നോട്ടീസുകളും,പ്രചരണ വസ്തുക്കളും സിഐടിയു തൊഴിലാളികൾ തട്ടിയെടുത്തു.
രാഗം തിയേറ്ററിൽ ഇറക്കിയ നോട്ടീസുകളാണ് സിഐടിയു തൊഴിലാളികൾ കടത്തികൊണ്ടുപോയത്.കൂലിത്തർക്കത്തെ തുടർന്ന് വൻ തുക നൽകാൻ ഉടമ വിസമ്മതിച്ചതോടെയാണ് സംഘം ചേർന്നെത്തിയ തൊഴിലാളികൾ നോട്ടീസുകൾ തട്ടുക്കൊണ്ടുപോയത്.
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന നോട്ടീസ് നേരത്തെ ബസിൽ നിന്ന് ഇറക്കിയതായിരുന്നു.അതിനായി കൊറിയർ കമ്പനിക്കാർ കൂലിയും നൽകി.തുടർന്ന് രാഗം തിയേറ്ററിൽ എത്തിച്ച നോട്ടീസുകൾ കൊറിയർ കമ്പനിക്കാർ ഇറക്കിവച്ചു.ഇതിനായി സർക്കാർ നിശ്ചയിച്ച കൂലിയുടെ എട്ടിരട്ടിയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്.
അന്യായമായ കൂലി നൽകാനാവില്ലെന്ന് തിയേറ്റർ ഉടമ പറഞ്ഞതോടെ മടങ്ങിപോയ തൊഴിലാളികൾ തിരികെ സംഘമായി എത്തിയാണ് നോട്ടീസുകളും,ബണ്ടിലുകളുമായി കടന്നുകളഞ്ഞത്.സാധനങ്ങളുമായി വന്ന ഓട്ടോയുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് സിഐടിയു ക്കാർ സാധനങ്ങൾ കൊണ്ടുപോയത്.