കുവൈറ്റ് സിറ്റി : ഇടുക്കി അസോസിയേഷന് കുവൈറ്റിന്റെ 12-മത് വാര്‍ഷിക ആഘോഷം ഇടുക്കി ഫെസ്റ്റ് 2019 എന്ന പേരില്‍ ആഘോഷിക്കുന്നു. റിഗ്ഗായ് അറബിക് സ്കൂളില്‍ അടുത്തമാസം 25ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിരവധി കലാകാരന്മാര് പങ്കെടുക്കുമെന്ന് പ്രസിഡന്റ് പ്രീത് ജോസ്, ജനറല്‍ സെക്രട്ടറി ഐവി അലക്സ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായ സിംഗിംഗ് കപ്പിള്‍സ് ലല്ലു ടീച്ചര്‍, അനൂപ് എന്നിവരോടൊപ്പം, ഇടുക്കിയുടെ കൊച്ചു ഗായിക അജില്‍ന ജയിംസ് എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. നന്ദനം സ്കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തശില്പത്തോടൊപ്പം, അസോസിയേഷനിലെ കലാകാരന്മാരുടെ വിവിധ പ്രോഗ്രാമുകളും ഉണ്ടായിരിക്കും.
ഇടുക്കി ഫെസ്റ്റ് – 2019 ന്റെ സുഗമമായ സംഘാടനത്തിനായി ജിജി മാത്യു ജനറല്‍ കണ്‍വീനറായും ജോസഫ് മൂക്കന് തോട്ടത്തില്‍, മാത്യു അരീപ്പറമ്പില്‍, ബാബു പാറയാനി, ബിജു പി ആന്റോ, സണ്ണി മണര്‍കാട്ട്, തോമസ് വേഴാമ്പശ്ശേരില്, ജോമോന് ജേക്കബ്, സോജന് മാത്യു, ബാബു സെബാസ്റ്റ്യന്‍, ബിനോ ജോസഫ്, ഷിജോ ജേക്കബ്, അലന് സെബാസ്റ്റ്യന്‍ എന്നിവരെ വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
അബാസിയയില്‍ നടന്ന വിളംബര പത്രിക പ്രകാശനത്തില്‍ ഇടുക്കി അസോസിയേഷന് ട്രഷറര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ബിനു പി ഡി, സെക്രട്ടറി ജോബിന്‍സ് ജോസഫ്, മീഡിയ കണ്‍വീനര്‍ സിജോ അബ്രാഹം, വിവിധ ഫെസ്റ്റ് കമ്മറ്റികളെ പ്രതിനിധീകരിച്ച് ബൈജു പോള്‍, ബെന്നി അഗസ്റ്റിന്, ജിന്‍സ് വര്‍ഗ്ഗീസ്, എന്നിവര്‍ സംബന്ധിച്ചു.