തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പത്ത് യുവാക്കളെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്പുക്കാവ് പടപ്പറമ്പിൽ സോണി (23), മുക്കാട്ടുകര പൂവ്വൻപറമ്പിൽ അഭിറാം (19), നല്ലങ്കര പള്ളത്തുപറമ്പിൽ അഖിൽകുമാർ (19), മുളയം പൊഴിയിൽ ജേറോം ജോൺ (18), ഒല്ലൂർ പടവരാട് അക്കരപ്പുറം വീട്ടിൽ നെയ്സൺ (26), നല്ലങ്കര പള്ളത്തുപറമ്പിൽ അനൂപ്കുമാർ (26), എടക്കളത്തൂർ പോന്നോർ രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടിൽ റിനൂസ് (22),ചേർപ്പ് കരിപ്പേരി വീട്ടിൽ സനു (22), നല്ലങ്കര കേളംപറമ്പിൽ ആശേഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ തൃശൂർ ടൗണിലും പരിസരത്തുമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.ഇവരെ ബുധനാഴ്ച്ച കോടതിയിൽ ഹാജരാക്കും.പ്രണയം നടിച്ച് പെൺകുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.സംഘത്തിന്റെ പിടിയിൽ എത്ര പെൺകുട്ടികൾ അകപ്പെട്ടുവെന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.