സന്നിധാനം : 41 ദിവസം നീണ്ട തീർത്ഥാടന കാലത്തിന് സമാപനം കുറിച്ച് ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ.പകൽ 11:15 നും 12 നു മധ്യേയാണ് മണ്ഡലപൂജ ചടങ്ങുകൾ. മണ്ഡല പൂജക്ക് ശേഷം ഇന്ന് രാത്രി 10 ന് അടക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായ് 30 ന് വൈകിട്ട് തുറക്കും.
ഇന്നല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി തങ്ക അങ്കി ചാത്തി ദീപാരാധന നടന്നു. പമ്പയിൽ നിന്നും ഉച്ചയ്ക്ക് ശേഷം സന്നിധാനത്തേക്ക് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്രയെ ശരംകുത്തിയിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ ചേർന്ന് ആഘോഷപൂർവ്വം സ്വീകരിച്ചു..പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് തങ്കഅങ്കി സ്വീകരിച്ച് സോപാനത്തിൽ തന്ത്രക്കും മേൽശാന്തിക്കും കൈമാറി.ആയിരക്കണക്കിന് അയ്യപ്പഭക്തർ ദീപാരാധനക്ക് ശേഷം തങ്കഅങ്കി ചാർത്തിയ അയ്യപ്പനെ ദർശിച്ചു
ആചാര ലംഘനത്തിനെതിരെ വിശ്വാസ സംരക്ഷണത്തിനായി ഇന്നലെ ഭക്തർ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചിരുന്നു. ഹോസങ്കടി മുതൽ പാറശ്ശാല വരെ ഒരുക്കിയിരുന്ന അയ്യപ്പ ജ്യോതിയിൽ ലക്ഷക്കണക്കിന് ഭക്തർ പങ്കെടുത്തു.