വാട്‌സ്ആപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്‌സ്ആപ്പ് വീഡിയോകളെ ജിഫ് ആയി അയക്കാനാകുമെന്നതാണ് പുതിയ അവതരണം. ജിഫിന് വീഡിയോകളെക്കാളും മെമ്മറി സ്‌റ്റോറേജ് കുറച്ചു മതിയെന്നതാണ് ഇതിനെ ജനകീയമാക്കുന്നത്.
വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ എടുക്കുന്ന ഡാറ്റയേക്കാളും വളരെകുറച്ചു മാത്രമേ ജിഫിന് ആവശ്യമായി വരുകയുള്ളൂവെന്നതാണ് പ്രത്യേകത. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു സൈസ് കൂടിയ വീഡിയോയുടെ അന്തസത്ത മനസിലാക്കാനാകുമെന്നതും ഇതിനെ ശ്രദ്ധേയമാക്കുന്നു.















