കുവൈറ്റ് സിറ്റി : കുവൈറ്റ് ആലുവ പ്രവാസി അസോസിയന്റെ നേതൃത്വത്തില്‍ ആദ്യ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രദീപ് മേനോന് അധ്യക്ഷത വഹിച്ച യോഗത്തില്‍ കാപ്പയുടെ സെക്രട്ടറി സാലിഹ് അലി സംഘടനയുടെ വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. കുടുംബയോത്സവത്തിന്റെ ഉല്‍ഘാടനം യൂണിമണി മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് പിള്ള നിര്‍വഹിച്ചു. അബൂഹലീഫയില്‍ നടന്ന ചടങ്ങില്‍ ഇരുപത്തഞ്ചു വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ആലുവ നിവാസികളെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ അബിന്‍ അഷ്റഫ് നന്ദി അറിയിച്ചു.