കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 1664000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ പ്രവാസികള്‍ക്കായി ഇതുവരെ അനുവദിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ലഫ്.ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജരാഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വദേശികള്‍ക്കായി 624000 ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് സ്വദേശികളുടെ പേരില്‍ 39000 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ പ്രവാസികളുടെ പേരില്‍ 616000 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഗതാഗത നിയമലംഘനം നടത്തിയതിന് 22000 സ്വദേശികളുടെയും 15000 പ്രവാസികളുടെയും ലൈസന്‍സുകള്‍ റദ്ദ് ചെയ്തിട്ടുള്ളതായും മന്ത്രി പറഞ്ഞു.