കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കുടുംബ വിസയില്‍ എത്തുന്നവര്‍ തൊഴില്‍ വിസയിലേക്ക് മാറുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മാന്‍പവര്‍ അതോറിറ്റി വിദേശികള്‍ ഇഖാമ മാറ്റുന്നത് സംബന്ധിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. രാജ്യത്ത് അവിദഗ്ധ തൊഴിലാളികള്‍ വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് സൂചന. അതേസമയം, കുവൈത്തില്‍ പുതുതായി എത്തുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് വിസ മാറ്റം വിലക്കുന്നത് സംബന്ധിച്ച മറ്റൊരു നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. വിസക്കച്ചവടക്കാരുടെയും ഊഹ കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.