കുവൈറ്റ് സിറ്റി : കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് കുവൈറ്റിന്റെ 40-മത് വാര്‍ഷിക സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗവും, മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് കുവൈറ്റിലെത്തിച്ചേര്ന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കല കുവൈറ്റ് ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. നാളെ അബ്ബാസിയ മറീന ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് മുഖ്യപ്രഭാഷണം നടത്തും.