തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍.
എസ്ഡിപിഐ നാട്ടിക മേഖലയിലെ നേതാവായ തളിക്കുളം സ്വദേശി കല്ലിപ്പറമ്പില്‍ ഷെഹിനെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ചങ്ങരം കുളത്തുള്ള ആയുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതി പിടിയിലായത്. കേസിലെ ഒന്നാം പ്രതിയാണ് ഷെഹിന്. ഇയാളുടെ താമസ സ്ഥലത്ത് നിന്നും ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് 5 എസ്ഡിപിഐപ്രവര്ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.