ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ എട്ട് കോടി രൂപ വില വരുന്ന 24 കിലോ സ്വര്‍ണവുമായി രണ്ട് ദക്ഷിണ കൊറിയന്‍ യുവതികള്‍ കസ്റ്റംസിന്റെ പിടിയില്‍. ഹോങ്കോങ്ങില്‍ നിന്നുള്ള വിമാനത്തിലെത്തിയ ഇവര്‍ സംശയകരമായ രീതിയില്‍ പുറത്തേക്ക് പോകുന്നത് കണ്ടതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഓരോരുത്തരുടേയും കൈവശം ഒരു കിലോഗ്രാം വീതം ഭാരമുള്ള 12 ബിസ്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് ആര്‍ക്ക് വേണ്ടിയാണ് യുവതികള്‍ എത്തിച്ചതെന്ന് അന്വേഷണം നടക്കുകയാണ്.