Kerala

ഓട്ടോയില്‍ പോയ സഹോദരി തിരികെ എത്താത്തതിനെ ചൊല്ലിയുള്ള തർക്കം ; ഡ്രൈവർ കുത്തേറ്റ് മരിച്ചു

ആലപ്പുഴ ; ഓട്ടോയില്‍ പോയ സഹോദരി തിരികെ എത്താത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിൽ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. തലവടി കളങ്ങര അമ്പ്രയില്‍ പുത്തന്‍പറമ്പില്‍ അനില്‍ (40) ആണ് മരിച്ചത്.അനിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യയ്ക്കും വെട്ടേറ്റിരുന്നു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യ ഏഴ് മാസം ഗര്‍ഭിണിയാണ്.

സംഭവത്തിൽ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുപറമ്പില്‍ കെവിന്‍ (19), ഇരുപ്പൂട്ടില്‍ചിറ അമല്‍ (അപ്പു-22) എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് സംഭവം. രാവിലെ ഓട്ടോയില്‍ കയറിപ്പോയ പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താഞ്ഞതിനെ ചൊല്ലി സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യംചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ തിരികെ അമ്പ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ ഇയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

കാണാതായ പെണ്‍കുട്ടി പുലര്‍ച്ചെ തിരികെ എത്തിയെന്ന് സൂചനയുണ്ട്.

774 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close