കുവൈറ്റ് സിറ്റി : ഇടുക്കി അസോസിയേഷന് കുവൈറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോയ് മുണ്ടക്കാടിനു യാത്രയയപ്പും ആഘോഷപരിപാടിയോടൊപ്പം നടന്നു. പരിപാടികളുടെ ഉല്‍ഘാടനം ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം മുന്‍ പ്രസിഡന്റ് ഡോക്ടര്‍ അമീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് തോമസ് സ്വാഗതം ആശംസിച്ച പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. വനിത വേദി ചെയര്‍ പേഴ്സണ്‍ ഷംല ബിജു യാത്രയയപ്പു സന്ദേശം നല്കി. ജോയ് മുണ്ടക്കാടിനും ഭാര്യ ക്യാപ്റ്റന്‍ റോസ് ഫ്രാന്‍സിസിനും മൊമെന്റോ നല്കി ആദരിച്ചു. വൈസ് പ്രസിഡണ്ട് ടോം എടയോടി, ലോക കേരളാ സഭ അംഗങ്ങളായ ബാബു ഫ്രാന്‍സീസ്, സാം പൈനമൂട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ട്രഷറര്‍ ബിജോയ് കുര്യന് നന്ദി അറിയിച്ചു