കുവൈറ്റ് സിറ്റി : കുവൈത്ത് കേരള മുസ്ളീം അസോസിയേഷന് (കെ കെ എം എ ) കേന്ദ്ര കമ്മിറ്റിയുടെ 2019-20 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ സിദ്ധീഖ് (മുഖ്യ രക്ഷാധികാരി), സഗീര്‍ തൃക്കരിപ്പൂര്‍ (രക്ഷാധികാരി), എന്‍ എ മുനീര്‍ (ചെയര്മാന്), അബ്ദുല്‍ ഫത്തഹ് തയ്യില്‍, ഹംസ മുസ്തഫ (വൈസ് ചെയര്മാന്), അലിമാത്ര (സി എഫ് ഓ ), പി കെ അക്ബര്‍ സിദ്ധീഖ്, സയ്യദ് റഫീഖ്, ഇബ്രാഹിം കുന്നില്‍, എ വി ഹനീഫ, (പി എം ടി അംഗങ്ങള്‍). എ പി അബ്ദുല്‍സലാം (പ്രസിഡന്റ്), കെ ബഷീര്‍, ഇക്ബാല്‍ ബി എം (വര്‍ക്കിങ് പ്രസി), കെ സി റഫീഖ് (ജനറല്‍ സെക്രട്ടറി) കെ സി ഗഫൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി ), സി ഫിറോസ് (ട്രഷറര്‍), മുനീര്‍ കോടി (ഫിനാന്‍സ് കണ്ട്രോളര്), സയ്യദ് റഫീഖ് (ചീഫ് ഓഡിറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സെക്രട്ടറിമാരായി മുനീര്‍ കുനിയ, വി എച് മുസ്തഫ, എ വി മുസ്തഫ, പി എ അബ്ദുള്ള, വിവിധ വകുപ്പുകളുടെ വൈസ് പ്രസിഡന്റുമാരായി ഒ എം ഷാഫി, എച് എ ഗഫൂര്‍, ഒ പി ശറഫുദ്ധീന്‍, മുനീര്‍ തുരുത്തി, എന്‍ജി നവാസ്. സംസം റഷീദ്, വി കെ ഗഫൂര്‍, എന്നിവരെയും എന്നിവരെയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാരായി കെ എച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അലി അറക്കല്‍, പി റഫീഖ്, അഷ്റഫ് മാങ്കാവ്, ഷാഹിദ് ലബ്ബ, കെ ഓ മൊയ്ദു എന്നിവരെയും തിരഞ്ഞെടുത്തു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ചെയര്മാന് എന്‍ എ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുന്നില്‍ അദ്യക്ഷനായിരുന്നു. രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ പി ശറഫുദ്ധീന്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സയ്യദ് റഫീഖ് ഫിനാന്‍സ് റിപ്പോര്‍ട്ടും എ വി ഹനീഫ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പാലക്കി അബ്ദുള്‍റഹ്മാന്‍ ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഹംസ പയ്യന്നൂര്‍, എ പി അബ്ദുല്‍സലാം, കെ ബഷീര്‍, കെ സി റഫീഖ് എന്നിവര്‍ സംസാരിച്ചു.