കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി കലാലയം സാംസ്കാരിക വേദി ഒരുക്കിയ പത്താമത് എഡിഷന് സാഹിത്യോല്സവിനു പരിസമാപ്തി കുറിച്ചു. സമാപന സംഗമത്തില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. നാലു വിഭാഗങ്ങളില്‍ 85 ഇനങ്ങളിലായി നടന്ന വാശിയേറിയ മല്സരങ്ങള്ക്കൊടുവില് 289 പോയിന്റുകളുമായി കുവൈത്ത് സിറ്റി ജേതാക്കളായി. ഫഹാഹീല്‍, ഫര്‍വാനിയ എന്നീ സെന്ട്രലുകള് യഥാക്രമം 2, 3 സ്ഥാനങ്ങള്‍ നേടി.
കുവൈത്തിലെ 5 സെന്‍ട്രലുകളെ പ്രതിനിധീകരിച്ചെത്തിയ 500-ഓളം പ്രതിഭകളാണ് രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ നാല് വേദികളിലായിനടന്ന മല്‍സരത്തില്‍ മാറ്റുരച്ചത്. പ്രധാന വേദിയില്‍ അരങ്ങേറിയ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഖവാലി തുടങ്ങിയ മല്‍സര ഇനങ്ങളും നടന്നു.
വൈകുന്നേരം 8 മണിക്ക് നടന്ന സമാപന സമ്മേളനം ടി.വി.എസ് ഗ്രൂപ്പ് ചെര്‍മാന്‍ ഡോ. ഹൈദര്‍ അലി ഉല്‍ഘാടനം ചെയ്തു. ഐ.സി.എഫ് കുവൈത്ത് നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമി അധ്യക്ഷനായിരുന്നു. നോര്‍ക്ക ഡയറക്ടര്‍ അജിത് കുമാര്‍, ഐ സി എസ് കെ. അമ്മാന് പ്രിന്‍സിപ്പാള്‍ രാജേഷ് നായര്‍, മലബാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്കൂട്ടീവ് വിപിന്‍ , അഹ്മദ് കെ.മാണിയൂര്‍, ശുകൂര്‍ മൗലവി,അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുല്ല വടകര, അബ്ദുല്ല സഅദി ചെറുവാടി, എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി, സലീം മാസ്റ്റര്‍, സ്വാദിഖ് കൊയിലാണ്ടി, ജാഫര്‍ ചപ്പാരപ്പടവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. എഞ്ചിനീയര്‍ അബൂ മുഹമ്മദ് സ്വാഗതവും റാശിദ് ചെറുശ്ശോല നന്ദിയും പറഞ്ഞു.