കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസ്സോസിയേഷന് ഓഫ് കുവൈറ്റ് (പല്പക്ക്) അബാസിയ ഏരിയ കുടുംബ സംഗമവും പുതുവത്സരാഘോഷവും അബാസിയ ഹെവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് സുരേഷ് മാധവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി അപ്പുകുട്ടന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. രക്ഷാധികാരി പി.എന്‍.കുമാര്‍, ടി.എം.മോഹന്‍, വി.ദിലി, ജന.സെക്രട്ടറി പ്രേംരാജ്, വേണുകുമാര്‍, സുനില്‍ രവി, സക്കീര്‍ പുതുനഗരം, ജയപ്രകാശ്, ഹരിദാസ് കണ്ടത്ത്, സലാം പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഹനീഫ പട്ടാമ്പി സ്വാഗതവും രാജി ജയരാജ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.