കുവൈറ്റ് സിറ്റി : വാരണാസിയില്‍ നടക്കുന്ന ‘പ്രവാസി ഭാരതീയ സമ്മേളനത്തില്‍’ പങ്കെടുക്കാന്‍ ബി.പി.പിയുടെ പതിനഞ്ചംഗ സംഘം പ്രസിഡന്റ് അഡ്വ: എം. കെ സുമോദിന്റെ നേതൃത്വത്തില്‍ കുവൈറ്റില്‍ നിന്നും യാത്ര തിരിച്ചു. യാത്ര സംഘത്തില്‍ ഡോക്ടര്‍ സുസോവിന, സുധീര്‍ മേനോന്, അച്യുതന് കുട്ടി, മാധവന് കുട്ടി മേനോന് തുടങ്ങി സാമൂഹ്യ സംസ്കാരീക രംഗത്തെ പ്രമുഖ വ്യക്തികളും അനുഗമിച്ചു. ജനറല്‍ സിക്രട്ടറി നാരായണന് ഒതയോത്ത്, ഓര്‍ഗനൈ സിംഗ് സിക്രട്ടറി പി. വി. വിജയരാഘവന്, അജികുമാര്‍ ആലപുരം, പ്രവീണ്‍ പിള്ള, രതീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര സംഘത്തിന് യാത്രയയപ്പ് നല്കി.