ദാവോസ് : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഒറ്റകക്ഷി ഭരണമാണ് അഭികാമ്യമെന്ന് ആർ ബി ഐ മുൻ ഗവർണർ രഘുറാം രാജൻ.
വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ സഖ്യ സർക്കാർ അധികാരത്തിലേറിയാൽ അത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും രഘുറാം രാജൻ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ട്.ജിഎസ്ടി മികച്ച ചുവടുവയ്പായിരുന്നു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേന്ദ്ര ധനമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളെയും രഘുറാം രാജൻ തള്ളിക്കളഞ്ഞു.