കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂട്ടയ്മയായ ‘കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ്’ (KMRM) ക്രിസ്തുമസ്, പുതുവത്സര കുടുംബ സംഗമം സംഘടിപ്പിച്ചു. ബെത്ലഹേം നൈറ്റ് 2019 എന്ന പരിപാടിയില്‍ കുവൈത്ത് ഇന്ത്യ സാംസ്കാരിക ആര്‍ട്സ് സൊസൈറ്റി ചെയര്മാന് ഹമീദ് മുഹമ്മദ് ജാസിം അല്‍ മുത്വാവ ഉദ്ഘാടനം നിര്‍വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ:ബിനോയി കൊച്ചു കരിക്കത്തില്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ജേക്കബ് തോമസ് അധൃക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ലിജു എബ്രഹാം സ്വാഗതം പറഞ്ഞു. ജോര്‍ജ് തോമസ്, ബാബുജി ബത്തേരി, ജനറല്‍ കണ്‍വീനര്‍ ബീജു ജോര്‍ജ്, സന്തേഷ് പി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.