കുവൈറ്റ് സിറ്റി : വണ്‍ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 70-മത് റിപ്പബ്ലിക് ദിനാഘോഷവും പ്രവര്‍ത്തന സംഗമവും നടത്തി. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍ വണ്‍ ഇന്ത്യ കണ്‍വീനര്‍ വിജയന് ഇനാസിയ അധ്യക്ഷത വഹിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. ലോക കേരള സഭ അംഗം തോമസ് മാത്യു കടവില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ സക്കീര്‍ പുത്തന്‍പാലത്ത് റിപ്പബ്ലിക് ദിന സന്ദേശം നല്കി. ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ബിസിനസ് മാനേജര്‍ അഡ്വക്കറ്റ് സിജു മത്തായി, വണ്‍ഇന്ത്യ കുവൈറ്റ് സെക്രട്ടറി ബിബിന്‍ ചാക്കോ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാജു സ്റ്റീഫന്‍, സുമേഷ് സോമന് എന്നിവര്‍ പ്രസംഗിച്ചു. വണ്‍ഇന്ത്യ അസോസിയേഷന് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് കൂപ്പണ്‍ പ്രകാശനം സക്കീര്‍ പുത്തന്‍ പാലത്ത് അഡ്വക്കേറ്റ് സിജു മത്തായിക്ക് നല്കി നിര്‍വഹിച്ചു. പ്രകാശ് ചിറ്റേഴത്ത് സ്വാഗതവും ഷിബു ജോണ്‍ നന്ദിയും പ്രകാശിപ്പിച്ചു. പൊതു സമ്മേളനത്തിന് ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.