കുവൈറ്റ് സിറ്റി : വനിതാവേദി കുവൈറ്റിന്റെ ഈ വര്‍ഷത്തെ പ്രധാനസാംസ്ക്കാരിക പരിപാടി നീലാംബരി 2019, നോട്ടിങ്ഹാം ബ്രിട്ടീഷ്സ്കൂള് അബ്ബാസിയയില്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1, വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന സാംസ്കാരിക പരിപാടിയില്‍ മലയാളം മിഷന് ഡയറക്ടര്‍ പ്രൊഫെസ്സര് സുജ സൂസന് ജോര്‍ജ് മുഖ്യാതിഥി ആയി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗായികയും വയലിനിസ്റ്റുമായ രൂപരേവതിയും കീബോര്ഡിസ്ററ് സുമേഷ് ആനന്ദും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. കൂടാതെ നൃത്തവിദ്യാലയങ്ങളുടെ നേതൃത്വത്തിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന സംഘനൃത്തമത്സരം, തിരുവാതിരക്കളി മത്സരം, തുടങ്ങി വിവിധകലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത്, ജനറല്‍ സെക്രട്ടറി ഷെറിന് ഷാജു, ജനറല്‍ കണ്‍വീനര്‍ ട്ടോളി പ്രകാശ്, ട്രഷറര്‍ വത്സ സാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.