കുവൈറ്റ് സിറ്റി : മലയാളി മീഡിയ ഫോറം (എംഎംഎഫ്) നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. അബ്ദലി ഫാമില്‍ നടന്ന സംഗമം മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ സജീവ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് തുടങ്ങിയ പരിപാടികള്‍ പിറ്റേ ദിവസം വരെ നീണ്ടുനിന്നു. വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളിലും മീഡിയ ഫോറം അംഗങ്ങളും കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്തു.
കണ്‍വീനര്‍മാരായ നിക്സണ് ജോര്‍ജ്, ജലിന് തൃപ്പയാര്‍, പ്രോഗ്രാം കണ്‍വീനര്‍ സത്താര്‍ കുന്നില്‍ എന്നീവര്‍ സംസാരിച്ചു. പ്രമുഖ പ്രവാസി ഹിന്ദി ഗായകന് കബീര്‍ നേതൃത്വം നല്കിയ ഗാനമേള പരിപാടിക്കു മികവു നല്കി. ഫത്താഹ് തയ്യില്‍, ഹിക്മത്, റിയാസ് അയനം, അന്‍വര്‍ സഈദ്, അസീസ് തിക്കോടി, ഇസ്മായീല്‍ പയ്യോളി, തോമസ് കടവില്‍, മുനീര്‍ നന്തി, റജി ഭാസ്കര്‍, സലിം കോട്ടായില്‍, മുസ്തഫ, ഹബീബ് മുറ്റിച്ചൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.