കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്) പ്രസിഡന്റായി കെ. ഓമനക്കുട്ടന്, ജനറല്‍ സെക്രട്ടറിയായി സേവ്യര്‍ ആന്റണി, ട്രഷററായി വിനോജ് കുമാര്‍, വൈസ് പ്രസിഡന്റുമാരായി അനൂപ് കുമാര്‍, രജിത് കെ.സി, സാബു ടി.വി എന്നിവരെയും ജോയിന്റ് ട്രഷററായി മഹേഷ് കുമാറിനെയും, ലിജീഷ് പി (അഡ്മിന്) ഷാജി.കെ (ആര്‍ട്സ് & സ്പോര്‍ട്സ്), ഉദയരാജ് പി.വി (ചാരിറ്റി) ശ്രീഷിന് എം.വി (മെമ്പര്‍ഷിപ്പ്) എന്നിവരെ സെക്രട്ടറിമാരായും, 14 അംഗ കേന്ദ്രക്കമ്മിറ്റി എക്സിക്യുട്ടീവ് അംഗങ്ങളെയും അബ്ബാസിയ ഓക്സ്ഫോര്‍ഡ് പാകിസ്ഥാനി സ്കൂളില്‍ വെച്ചു നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.
ഫോക് വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ സ്വാഗതമാശംസിച്ച യോഗം മെട്രോ മെഡിക്കല്‍ കെയര്‍, വൈസ് ചെയര്മാന് മുസ്തഫ ഹംസ പയ്യന്നൂര്‍ ഉത്ഘാടനം ചെയ്തു. ബി.പി സുരേന്ദ്രന്, വിജയേഷ് കെ.വി, ജിതേഷ് എം.പി എന്നിവരടങ്ങിയ പ്രസീഡിയം, ജനറല്‍ ബോഡി യോഗം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ചാരിറ്റി സെക്രട്ടറി ഹരിപ്രസാദ് യു.കെ ചാരിറ്റി റിപ്പോര്‍ട്ടും, ട്രഷറര്‍ വിനോജ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശശികുമാര്‍ പി, ജോസഫ് മാത്യു, മനോജ് ഒ.എം, എന്നിവര്‍ മിനുട്സ് കമ്മിറ്റിയുടെയും, പ്രവീണ്‍ അടുത്തില, ശ്രീഷ ദയാനന്ദന് എന്നിവര്‍ പ്രമേയക്കമ്മിറ്റിയുടെയും, സാബു ടി.വി, സലിം എം.എന്‍, അമൃത മഞ്ജീഷ് എന്നിവര്‍ രജിസ്ട്രേഷന് കമ്മിറ്റിയുടെയും ചുമതലകള്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഓമനക്കുട്ടന് കെ, യോഗത്തിനു നന്ദി പറഞ്ഞു.