വയനാട് : 17 കാരിയായ വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗം ഒ.എം. ജോര്‍ജ് കീഴടങ്ങി. മാനന്തവാടി ഡിവൈഎസ്പി കുബേരന് നമ്പൂതിരിയുടെ മുന്നിലാണ് കീഴടങ്ങിയത്.
വയനാട് ഡിസിസി അംഗവും,ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുത്താക്കിയിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
വര്‍ഷങ്ങളായി ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.കഴിഞ്ഞ ഒന്നരവര്‍ഷമായി ജോര്‍ജ്ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
അതേ സമയം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.