തിരുവനന്തപുരം : ഭൂമി കയ്യേറ്റ കേസിൽ വിജിലൻസ് സമർപ്പിച്ച എഫ് ഐ ആർ പിൻ വലിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ ഹർജി പിൻവലിച്ചു..കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് തോമസ് ചാണ്ടിയടക്കമുള്ളവർക്ക് 25,000 രൂപ വീതം പിഴയും കോടതി വിധിച്ചു.
ഹർജി പിൻ വലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്.എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണ്.ഈ കീഴ്വഴക്കം നല്ലതല്ല,തിങ്കളാഴ്ച്ച കേസിൽ വിധി പറയാനിരിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.പത്ത് ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദേശം.