കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഫര്‍വാനിയ, സാല്‍മിയ യൂണിറ്റ് 2019 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ സംഘടന പുനഃക്രമീകരണം പ്രകാരം ഫര്‍വാനിയ, സാല്‍മിയ യൂണിറ്റുകളെ ഫര്‍വാനിയ, ഫര്‍വാനിയ നോര്‍ത്ത്, സാല്‍മിയ, സാല്‍മിയ ഈസ്റ്റ് യൂണിറ്റ് എന്നീ പേരുകളില്‍ നാല് യൂണിറ്റുകളായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
ഫര്‍വാനിയ കണ്‍വീനര്‍ ആയി വി വി പ്രമോദ്, സെക്രട്ടറി ടി.എ രാജേഷ്, ട്രഷറര്‍ എ പി. ഷൈബിന്, ഫര്‍വാനിയ നോര്‍ത്ത് യൂണിറ്റ് കണ്‍വീനറായി സുധീര്‍ മൊട്ടമ്മല്‍, സെക്രട്ടറി അഖിലേഷ് എം, ട്രഷറര്‍ സൂരജ് വി കെ. സാല്‍മിയ കണ്‍വീനര്‍ വിജയേഷ് കെ വി, സെക്രട്ടറി നിഖില്‍ സി എച്, ട്രഷറര്‍ മനോജ് ഓ എം. സാല്‍മിയ ഈസ്റ്റ് കണ്‍വീനറായി നികേഷ്, സെക്രട്ടറി സൂരജ് കെ വി, ട്രഷറര്‍ ഷിജു രവീന്ദ്രന് എന്നിവരെയും തിരഞ്ഞെടുത്തു.