കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് സാദ്ധ്യതകള്‍ വിലയിരുത്തിയും,വിവിധ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയും ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയോഗം കൊച്ചിയില്‍ ചേര്‍ന്നു.
വിവിധ മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടന്നു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാന അജണ്ടയായുള്ള കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതുവരെ നടന്ന ഗൃഹസമ്പര്‍ക്കം ഉള്‍പ്പെടെയുള്ള പരിപാടികളുടെ വിലയിരുത്തലും,തിരഞ്ഞെടുപ്പ് സാദ്ധ്യതകളുടെ അവലോകനവും നടന്നു.ഒപ്പം എന്‍ഡിഎ മുന്നണിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നാമനിര്‍ദ്ദേശങ്ങളും ഉയര്‍ന്നു.അടുത്തമാസം രണ്ടുവരെയുള്ള വിവിധ പരിപാടികള്‍ക്കും യോഗം രൂപം നല്കി.ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റെതായിരിക്കുമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള അറിയിച്ചു.
ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്,എഎന്‍ രാധാകൃഷ്ണന്,സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ്,സഹ സംഘടനാ സെക്രട്ടറി കെ സുഭാഷ്,ഒ രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.