കുവൈറ്റ് സിറ്റി : കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് അബ്ബാസിയ യൂണിറ്റ് നടത്തിയ അനുശോചനയോഗം വികാരനിര്‍ഭരമായിരുന്നു.
രക്തസാക്ഷികളായ ജവാന്മാര്ക്ക് ആദര സൂചകമായി മൗനപ്രാര്ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ സി.ഐ.എസ്. പ്രസിഡന്റ് മഹാദേവന് അധ്യക്ഷത വഹിച്ചു. അരുണ്‍കുമാര്‍, സുധീര്മേനോന്, പി.വി.വിജയരാഘവന്, രേവതി രാജേഷ്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ അനുശോചന പ്രഭാഷണം നടത്തി.
തീവ്രവാദ പ്രവര്‍ത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും തക്ക തിരിച്ചടി നല്‍കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പിന് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വീരജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പംഅവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവിധ സഹായ സഹകരണങ്ങളം യോഗം പിന്തുണ അറിയിച്ചു.
അബ്ബാസിയ ബി.പി.പി. ഹാളില്‍ നടന്ന യോഗത്തില്‍ അനില്ഭാസ്കര് സ്വാഗതവും സുരേഷ് മാവേലിക്കര നന്ദിയും അറിയിച്ചു.