കുവൈറ്റ് സിറ്റി : നീണ്ടകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഓഐസിസി സെന്‍ട്രല്‍ കമ്മിറ്റി അംഗം ഇടിക്കുള മാത്യുവിന് യാത്രയപ്പ് നല്കി. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഇടിക്കുള മാത്യു പാര്‍ട്ടിക്ക് നല്കിയ സംഭാവനകള്‍ യോഗത്തില്‍ സ്മരിക്കപ്പെട്ടു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബി എസ് പിള്ളയ്, ട്രഷറര്‍ രാജീവ് നടുവിലേമുറി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓഐസിസി കുവൈറ്റില്‍ മാര്‍ച്ച് രണ്ടിന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം നല്കുന്നതിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന് സ്വാഗതവും വൈസ് പ്രസിഡണ്ട് ഫിലിപ്പ് തോമസ് നന്ദിയും അര്‍പ്പിച്ചു.