കുവൈറ്റ് സിറ്റി : സംഗീതത്തിന്റെയും നൃത്തത്തിന്റെയും മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്‍ട്സ് ഓഫ് മിഡ്സ് മ്യൂസിക് ബാന്‍ഡ് കുവൈറ്റ് വാര്‍ഷികം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന് ജോയ് നന്ദനം, ശ്രീകുമാര്‍, നാസര്‍ ദിവാനി, തോമസ് പള്ളിക്കല്‍, രാജീവ് നടുവിലേമുറി എന്നിവര്‍ക്ക് ചടങ്ങില്‍ മൊമെന്റോ നല്കി ആദരിച്ചു. തുടര്‍ന്ന് ചിലമ്പൊലി കുവൈത്തിന്റ അവസാനവിധിക്കും അല്പംമുന്പ്- എന്ന നാടകവും, ആര്‍ട്സ് ഓഫ് മിഡ്സ് മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്നു , സിനിമാറ്റിക് ഡാന്‍സും അരങ്ങേറി. പ്രസിഡന്റ് ജംഷി, സെക്രട്ടറി ആസിഫ്, മാനേജര്‍ ജിനു, മീര, ബെന്‍ റോസ് മീഡിയ പ്രതിനിധി ജിജോ മേതല തുടങ്ങിയവര്‍ സംസാരിച്ചു.