കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സ്വദേശി വത്കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലകളിലേക്ക് തദ്ദേശിയരായ തൊഴിലാളികള്‍ക്ക് ഉടന്‍ നിയമനം നല്കുവാന് പദ്ധതി. സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്കായി 622 സ്വദേശികള്‍ക്കാണ് ആദ്യഘട്ട നിയമനം നല്‍കുന്നത്. ഇതില്‍ ബിരുദധാരികളായവരെ ബാങ്കിംഗ് മേഖലകളിലേക്കാകും നിയമിക്കുക. മാന്‍പവര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യമേഖലകളില്‍ തൊഴില്‍ നേടുന്നതിന് മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. സ്വദേശി സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 15371 പേരാണ് ഇതുവരെ മാന്‍ പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്വദേശികളായ തൊഴിലാളികള്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു.