കുവൈറ്റ് സിറ്റി : കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ലാല്‍കെയേര്‍സ്സ് കുവൈറ്റ് പ്രവര്‍ത്തകര്‍ അനുശോചനയോഗം നടത്തി. വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദര സൂചകമായി വന്ദേമാതരത്തോടെ ആരംഭിച്ച യോഗത്തില്‍ ലാല്‍കെയേര്‍സ്സ് കുവൈറ്റ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കുകയും കാശ്മീരില്‍ സേവനമനുഷ്ഠിച്ച ക്യാപ്റ്റന്‍ അനില്‍ കുമാര്‍, റിട്ട. നാവിക സേനഉദ്യോഗസ്ഥന് മുരളി എസ് പണിക്കര്‍, ലാല്‍കെയേര്‍സ്സ് കുവൈറ്റ് സെക്രട്ടറി ഷിബിന്‍ ലാല്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മനോജ് മാവെലിക്കര അനുശോചന പ്രസംഗം നടത്തി. തുടര്‍ന്ന് ക്യാപ്റ്റന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും മെഴുകു തിരി തെളിയിച്ച് പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് ദേശീയഗാനത്തോട് കൂടി യോഗം അവസാനിപ്പിച്ചു.