കുവൈറ്റ് സിറ്റി : കുവൈറ്റ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് രണ്ടാം വാര്‍ഷികം സൂം2019 എന്ന പേരില്‍ 22 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഇന്‍ഡ്യന്‍ സെന്ററല്‍ സ്കൂള്‍ അങ്കണത്തില്‍ അരങ്ങേറും. കൊല്ലം എംപി എന്‍. കെ പ്രേമചന്ദ്രന് മുഖ്യ അതിഥിയായും ജീവ കാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നും പറമ്പില്‍, ഹനാന് ഹനാനി എന്നിവരും പങ്കെടുക്കും. കുവൈറ്റിലെ ജീവകാരുണ്യ പ്രവര്‍ത്തക ഷൈനി ഫ്രാങ്കിനെ ചടങ്ങില്‍ അദരിക്കുമെന്നും സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവത്തനങ്ങളെക്കുറിച്ചും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ഹാസ്യ കലാവിരുന്നും, ഗാനമേളയും ഒരുക്കിയിട്ടുണ്ട്. മിനി മോള് കണ്ണൂര്‍, വിജോപി.തോമസ്സ്, പ്രസിഡന്റ് ഷംസുതാമരക്കുളം, ജോയി ചിറ്റിലപ്പള്ളി, കലാഭവന്‍ വിപിന്‍, അനസ്സ് കൊല്ലം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.