കുവൈറ്റ് സിറ്റി : കഴിഞ്ഞദിവസം മെഹബുളയില്‍ 8 നില അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു. കോഴിക്കോട് സ്വദേശി മറയില്‍ മുത്തോറന്കുട്ടിയുടെ മകന് സുരേഷ് എം എം ആണ് മരിച്ചത്. 47 വയസായിരുന്നു. ഭാര്യ കുവൈറ്റില്‍ ഹൗസ് മെയ്ഡായ സന്ധ്യ. അഭിനവ്, ദൃശ്യ എന്നിവര്‍ മക്കളാണ്.
താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ കെട്ടിടത്തില്‍ കുടുങ്ങി 90 ശതമാനത്തോളം പൊള്ളലേറ്റ സുരേഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വച്ച് പ്രഷര്‍കുക്കറില്‍ നിന്നും ചൂടുവെള്ളം തെറിച്ചു ദേഹത്ത് വീണ് പൊള്ളലേറ്റ് സുരേഷ് ചികിത്സയിലായിരുന്നു. പൊള്ളല്‍ ഭേദമായി വീട്ടില്‍ തിരികെയെത്തി ദിവസങ്ങള്‍ മാത്രം കഴിയും മുന്‍പാണ് തീപിടുത്തത്തില്‍ സുരേഷിന് പൊള്ളലേല്‍ക്കുന്നത്.