കുവൈറ്റ് സിറ്റി : ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു. പ്രവാസികൾ അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചും തിരുവനന്തപുരം എയർ പോർട്ടിലേക്ക് വിവിധ എയർ ലൈനുകൾ സർവ്വീസ് നിർത്തലാക്കുന്നതിനെക്കുറിച്ചും നിവേദനം പ്രസിഡന്റ് സലിം രാജ് നൽകി. സംഘത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ – ട്രഷറർ തമ്പിലൂക്കോസ് – രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട ജെയിംസ് പൂയപ്പള്ളി വൈസ് പ്രസിഡന്റ് ഡോക്ടർ സുബു തോമസ്- സെക്രട്ടറി അലക്സ് കുട്ടി-മുൻ ഭാരവാഹികളായ അഡ്വ: ലാജി ജേക്കബ്ബ് – ജോർജ് വൈരമൺ-ജോയ് കരവാളൂർ – മനോജ് ചണ്ണപ്പെട്ട എന്നിവരും സന്നിഹിതരായിരുന്നു