കുവൈറ്റ് സിറ്റി- കുവൈത്ത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കുവൈറ്റ് പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെയും, യൂണിമണിയുടേയും സഹകരണത്തോടെ സന്നദ്ധരക്തദാനക്യാന്പ് സംഘടിപ്പിച്ചു. കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് താങ്ങാവുകയായിരുന്നു കുവൈത്തിലെ പ്രവാസി സമൂഹം. ക്യാന്പിന്റെ ഉദ്ഘാടനവും, ടി ഷർട്ട് ലോഞ്ചിംഗും യൂണിമണിയുടെ റീട്ടയിൽ മാർക്കറ്റിങ് ഹെഡ് രഞ്ജിത് പിള്ള നിർവ്വഹിച്ചു. സെക്രട്ടറി രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജു കുന്പഴ, രാജൻ തോട്ടത്തിൽ, സന്ദീപ് പൊലിക എന്നിവർ സംസാരിച്ചു. മീഡിയ കോഓർഡിനേറ്റർ രഘുബാൽ സ്വാഗതവും, ഏഞ്ചൽസ് ടീം കോഓർഡിനേറ്റർ ജിഷ അനു നന്ദിയും പറഞ്ഞു. ആഗോളനവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത് ചാപ്റ്റർ നടത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ രക്തദാനക്യാമ്പ് ആണ് ദേശിയദിനത്തില് നടന്നത്.